മലയാളം

ഈ വര്‍ഷത്തെ ഓണത്തിന്നു, കുറച്ചു വ്യത്യസ്തമായ വിഭവങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ ?
ആദ്യത്തെ ഐറ്റം ഇതാ :

മത്തങ്ങ പായസം :

ആവശ്യമുള്ള സാധനങ്ങള്‍ :

പഴുത്ത മത്തങ്ങ                    ഒരു കിലോ
ശര്‍ക്കര                              ഒരു കിലോ 
തേങ്ങ ചിരകിയത്                   മൂന്ന് എണ്ണം 
ഏലക്കാപൊടി                      അര ടീ സ്പൂണ്‍ 
അണ്ടി പരുപ്പ്                      അമ്പതു ഗ്രാം 
ഉണക്ക മുന്തിരി                     അമ്പതു ഗ്രാം 
നെയ്യ്                                  അമ്പതു ഗ്രാം 
















പാകം ചെയ്യുന്ന വിധം :

- മത്തന്‍ വൃത്തിയാക്കി, ചെറുതായി മുറിച്ചു കുക്കറില്‍ വേവിക്കുക.
- ശര്‍ക്കര അര ലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി, കട്ടിയുള്ള പാവാക്കുക.
- തേങ്ങ, ചിരകി, ഒരു ഗ്ലാസ് ഇളം ചൂട് വെള്ളം ഒഴിച്ച്, ഒന്നാം പാല്‍           എടുക്കുക.
- അതെ പോലെ, രണ്ടാം പാലും, മൂന്നാം പാലും എടുക്കുക.
- വെന്ത മത്തങ്ങയില്‍, ശര്‍ക്കര പാവും, പകുതി നെയ്യും ചേര്‍ക്കുക.            നന്നായി വരട്ടുക.
- മൂന്നാം പാല് ചേര്‍ത്ത് തിളപ്പിക്കുക.  രണ്ടാം പാലും, ചേര്‍ക്കുക.
- തിളച്ചു വരുമ്പോള്‍, ഒന്നാം പാല് ചേര്‍ത്ത്, വാങ്ങി വക്കുക.
- ശേഷിച്ച നെയ്യില്‍, അണ്ടി പരുപ്പും, മുന്തിരിയും വറത്തു കോരി,              എലക്കാപൊടിയോടൊപ്പം, പായസത്തില്‍ ചേര്‍ക്കുക.

No comments: